യുദ്ധത്തിലും ഭീകരാക്രമണത്തിലും മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി.ഫിക്കിയുടെ (എഫ്ഐസിസിഐ) റോഡ് സുരക്ഷാ പുരസ്‌കാര വിതരണചടങ്ങളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് പദ്ധതികള്‍ക്കായി വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കാത്തതാണ് അപകടമേഖലകളുടെ എണ്ണം വര്‍ധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പ്രതിവര്‍ഷം 5 ലക്ഷം റോഡപകടങ്ങള്‍ ഉണ്ടാകുന്നു. ഇതില്‍ 1.5 ലക്ഷം പേര്‍ മരിക്കുന്നു. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പരിക്ക് പറ്റുന്നുമുണ്ട്. ദേശീയപാതകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തുന്നതുള്‍പ്പെടെയാണു പരിഹാരമാര്‍ഗങ്ങളെന്നും മന്ത്രി പറഞ്ഞു.