റോബോട്ടുകളുടെ നിര്‍വികാരതയെ പഴങ്കഥയാക്കുന്ന വലിയ കണ്ടുപിടുത്തവുമായി ഇന്ത്യക്കാരന് പ്രഫ. രവീന്ദര്‍ ദഹിയ നയിക്കുന്ന യുകെ ശാസ്ത്രസംഘം. വേദനയുള്‍പ്പെടെ എല്ലാം മനസിലാക്കാനാകുന്ന കൃത്രിമ ചര്‍മം, തലച്ചോറുപയോഗിച്ചു ഞൊടിയിടയില്‍ താനേ പ്രതികരിക്കുന്ന സ്മാര്‍ട്ട് റോബോര്ട്ടുകള്ക്കുവേണ്ടിയാണ് വികസിപ്പിച്ചത്.
ഇലക്ട്രോണിക് തൊലിപ്പുറത്ത് എന്തു തോന്നുന്നോ അതിനോടുള്ള ‘റിഫ്ലെക്സ് ആക്ഷന്‍’ ബാഹ്യ നിര്‍ദേശങ്ങളില്ലാതെ റോബോട്ട് സ്വയം ചെയ്യുമെന്ന് ഗ്ലാസ്ഗോ സര്‍വകലാശാല ജയിംസ് വാട്ട് സ്കൂള്‍ ഓഫ് എന്ജിനീറിംഗിലെ പ്രഫ. ദഹിയ പറയുന്നു.