തടവിൽനിന്ന് മോചിതയായി മണിക്കൂറുകൾക്കുശേഷം ഒരു ശബ്ദസന്ദേശം പുറത്തുവിട്ട് ഹമാസ് ബന്ദിയായിരുന്ന റോമി ഗോനെൻ.
“ഇത് റോമി; തടവിൽനിന്ന് തിരിച്ചെത്തി. എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങൾ എന്താണ് ചെയ്തതെന്ന് എനിക്കിപ്പോഴും ഒരു ധാരണയില്ല. ഞാൻ കുറച്ചൊക്കെ മനസ്സിലാക്കി. നിങ്ങളെപ്പോലെ മറ്റാരും ഈ ലോകത്തിലില്ല. വാക്കുകൾക്കതീതമായി ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. എല്ലാ ആലിംഗനങ്ങളും ചുംബനങ്ങളും അറിയിക്കുന്നു. നാം ഉടൻ കാണും” – അവർ പറഞ്ഞു.
നിലവിൽ മോചിപ്പിക്കപ്പെട്ട മൂന്ന് ബന്ധികൾക്കുപകരം 90 പലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചിരുന്നു.