Wednesday, November 27, 2024

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്ലാമോഫോബിയ തടയാനുള്ള പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യന്‍ പ്രതിനിധി

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്ലാമോഫോബിയ തടയാനുള്ള പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ്. ഹിന്ദു, സിഖ്, ബുദ്ധ ഉള്‍പ്പടെയുള്ള മറ്റ് മത വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ടെന്നുള്ളത് അംഗീകരിക്കണമെന്നായിരുന്നു രുചിരയുടെ പ്രതികരണം.

ഇസ്ലാമോഫോബിയക്കെതിരായി പാകിസ്താന്‍ അവതരിപ്പിച്ച പ്രമേയത്തെ 193 അംഗ സഭയില്‍ 115 രാജ്യങ്ങള്‍ പിന്തുണക്കുകയും ഇന്ത്യ, യുക്രൈന്‍, യുകെ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി 44 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയുംചെയ്തു.

‘കാലങ്ങളായി മറ്റ് മതങ്ങള്‍ക്കെതിരെയും വിവേചനം നടക്കുന്നുണ്ട്. ഹിന്ദുവിരുദ്ധ, ബുദ്ധവിരുദ്ധ, സിഖ് വിരുദ്ധ പ്രചരണങ്ങളും ഇപ്പോള്‍ വ്യാപകമാണ്. ഗുരുദ്വാരകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ ഈ മതവിദ്വേഷത്തിന്റെ തെളിവാണ്’. വെള്ളിയാഴ്ച നടന്ന പ്രമേയ അവതരണ വേളയില്‍ രുചിര പറഞ്ഞു.

 

Latest News