യു.എന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി മുതിര്‍ന്ന നയതന്ത്രജ്ഞയായ രുചിര കംബോജിനെ നിയമിച്ചു. ആദ്യമായാണ് ഈ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്തുന്നത്.
ഇന്ത്യന്‍ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥയായ രുചിര കംബോജ് ഇപ്പോള്‍ ഭൂട്ടാനിലെ ഇന്ത്യന്‍ പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയാണ്. 1987 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥയാണ്.
ടി.എസ് തിരുമൂര്‍ത്തിയുടെ പിന്‍ഗാമിയായാണ് രുചിര യു.എന്നിന്റെ ഇന്ത്യന്‍ അംബാസഡറാകുന്നത്. വൈകാതെ തന്നെ രുചിര യുഎന്നിലെ പദവി ഏറ്റെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ ലഘുകുറിപ്പില്‍ പറയുന്നു.