പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഹമാസ് ആരംഭിച്ച യുദ്ധത്തെ നേരിടാന്‍ ഇസ്രയേലില്‍ ഭരണ- പ്രതിപക്ഷ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സും ഉള്‍പ്പെടുന്നതായിരിക്കും ഐക്യമന്ത്രിസഭ. അതേസമയം, ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 3,555 കടന്നു.
ഗാസയിലെ ഹമാസിനെതിരെ നടത്തുന്ന സൈനിക നടപടിക്ക് പുറമെ മറ്റൊരു നയമോ നിയമങ്ങളോ ഐക്യ സര്‍ക്കാര്‍ പരിധിയില്‍ വരില്ലെന്നും യൂണിറ്റി പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ നെതന്യാഹു സര്‍ക്കാരിലെ കക്ഷികളുടെ സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല. യുദ്ധത്തിന്‍റെ പശ്ചാത്തല്‍ ആരംഭിച്ച ഐക്യ സര്‍ക്കാരില്‍ ബെന്നി ഗാന്‍സ് മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും സൂചനകളുണ്ട്. ബെഞ്ചമിന്‍ നെതന്യാഹു, ബെന്നി ഗാന്‍സ്, പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പുതിയ യുദ്ധ മന്ത്രിസഭയ്ക്ക് രൂപം നല്‍കാന്‍ ധാരണയായതായി ഗാന്‍സിന്റെ നാഷണല്‍ യൂണിറ്റി പാര്‍ട്ടിയാണ് പ്രസ്താവനയിറക്കിയത്.
അതിനിടെ, ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,555 ആയി ഉയര്‍ന്നു. ഇസ്രയേലിൽ 1200 പേരും ഗാസയിൽ 1055 പേരും കൊല്ലപ്പെട്ടു. ഗാസയിലെ 200 ഇടങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. ലെബനാനിൽ നിന്നും ആക്രമണം പ്രതീക്ഷിക്കുന്നതിനാൽ വടക്കൻ പ്രദേശങ്ങളിലെ പൗരന്മാരോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.