Friday, April 18, 2025

യുക്രൈനില്‍ നിന്ന് നേരിടുന്നത് കടുത്ത പ്രതിരോധം; യുദ്ധം നീണ്ടുപോകുന്നതില്‍ റഷ്യയ്ക്കും ആശങ്ക; സൈനിക നഷ്ടം താങ്ങാവുന്നതിലും അധികമെന്നും തുറന്നു പറച്ചില്‍

യുക്രൈനിലെ യുദ്ധം നീണ്ടുപോകുന്നതില്‍ റഷ്യയ്ക്കും ആശങ്കയെന്ന് റിപ്പോര്‍ട്ട്. സുപ്രധാന നഗരങ്ങളിലെല്ലാം യുക്രൈനില്‍ നിന്ന് കടുത്ത പ്രതിരോധമാണ് നേരിടേണ്ടി വരുന്നതെന്ന് റഷ്യ സ്ഥിരീകരിച്ചു. അതിനേക്കാള്‍ ഉപരി റഷ്യക്ക് ഉണ്ടായിരിക്കുന്ന നഷ്ടമാണ് അവര്‍ ഇപ്പോള്‍ വിവരിച്ചിരിക്കുന്നത്. റഷ്യന്‍ സൈന്യം വലിയ ദുരിതത്തിലാണെന്ന് ഇവര്‍ പറയുന്നു. വലിയ ദുരന്തമാണ് റഷ്യക്ക് സംഭവിച്ചിരിക്കുന്നതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പഞ്ഞു. നിരവധി റഷ്യന്‍ സൈനികരാണ് യുക്രൈനില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് പെസ്‌കോവ് അംഗീകരിച്ചു. നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് മരണ നിരക്ക്. ഒരുപാട് ട്രൂപ്പുകളെ നഷ്ടമായി കഴിഞ്ഞുവെന്നും, അത് റഷ്യയെ സംബന്ധിച്ച് വലിയ ദുരന്തമാണന്നും പെസ്‌കോവ് വ്യക്തമാക്കി.

റഷ്യ യുക്രൈനില്‍ യുദ്ധം ആരംഭിച്ചിട്ട് ആറാഴ്ച്ചയോളമായി. എന്നാല്‍ യുക്രൈന്‍ സൈന്യം ഇപ്പോഴും ശക്തമായ ചെറുത്ത് നില്‍പ്പാണ് നടത്തുന്നത്. ഗതികെട്ട് റഷ്യന്‍ സൈന്യം യുക്രൈന്‍ ജനങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളുമാണ് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിരിക്കുന്നത്. റഷ്യ ഗുരുതരമായ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നുവെന്നാണ് പരാതി. നാല് മില്യണ്‍ ആളുകളാണ് യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ആയിരങ്ങളാണ്. പല നഗരങ്ങളും തുടര്‍ച്ചയായ സ്ഫോടനങ്ങളില്‍ തകര്‍ന്ന് മണ്ണടിഞ്ഞിരിക്കുകയാണ്. റഷ്യക്കും, റഷ്യന്‍ കമ്പനികള്‍ക്കുമെതിരെ ഉപരോധങ്ങളും ശക്തമായിട്ടുണ്ട്.

റഷ്യ വിചാരിക്കുന്ന വേഗത്തില്‍ യുദ്ധം മുന്നോട്ട് നീങ്ങുന്നില്ലെന്ന് നേരത്തെയും അവര്‍ പറഞ്ഞിരുന്നു. അതേസമയം റഷ്യ യുക്രൈന്റെ ഗതാഗത-നിര്‍മാണ മേഖലകളെയാണ് ലക്ഷ്യമിടുന്നതെന്നും, തുടര്‍ച്ചയായ സ്ഫോടനങ്ങളിലൂടെ യുക്രൈന്‍ സര്‍ക്കാരിനെയും സൈന്യത്തെയും ദുര്‍ബലമാക്കാനാണ് ശ്രമമെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രിലായം പറയുന്നു. കിഴക്കന്‍ യുക്രൈനിലെ വ്യാപകമായ നാശനഷ്ടങ്ങളാണ് റഷ്യന്‍ സൈന്യത്തിന്റെ മുന്നിലുള്ളതെന്നാണ് ഇന്റലിജന്‍സ് വിവരങ്ങളെന്ന് ബ്രിട്ടന്‍ പയുന്നു. ഡോണ്‍ബാസില്‍ യുക്രൈന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളെ തുടര്‍ച്ചയായ സ്ഫോടനങ്ങളിലൂടെ തകര്‍ക്കുകയാണ് റഷ്യ. അതേസമയം റഷ്യക്ക് വെടിക്കോപ്പുകളുടെയും അതോടൊപ്പം മറ്റ് സാധനങ്ങളുടെയും കുറവുണ്ടെന്ന് ബ്രിട്ടന്‍ പറഞ്ഞു.

റഷ്യയെ പിന്തുണയ്ക്കുന്ന വിഘടനവാദികള്‍ ഇതിനോടകം തന്നെ റഷ്യയില്‍ അഭയം തേടിയെന്നാണ് സൂചന. തുടര്‍ച്ചയായ വ്യോമാക്രമണത്തില്‍ കിഴക്കന്‍ യുക്രൈന്‍ തകരാനാണ് സാധ്യത. യുക്രൈന് സൈന്യത്തിനുള്ള വിതരണ ശൃംഖല തകര്‍ക്കാന്‍ ഇവരുമായി ബന്ധിപ്പിക്കുന്ന മേഖലകളെ തകര്‍ക്കാനാണ് റഷ്യന്‍ സൈന്യത്തിന്റെ ശ്രമം.

 

 

Latest News