Thursday, May 15, 2025

റഷ്യയും ചൈനയും ഒന്നിക്കുന്നു; ലക്ഷ്യം ചന്ദ്രനില്‍ ആണവ റിയാക്ടര്‍

ചൈനയും റഷ്യയും ഒന്നിക്കുന്നു. റഷ്യന്‍ സ്പേസ് കോര്‍പ്പറേഷന്‍ മേധാവിയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമാണ് വിവരം പുറത്തുവിട്ടത്.

പദ്ധതിക്ക് വേണ്ട സാങ്കേതികമായി ആവശ്യങ്ങള്‍ ഏകദേശം തയ്യാറായി കഴിഞ്ഞുവെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുകയാണെന്നും റഷ്യയുടെ സ്റ്റേറ്റ് സ്പേസ് കോര്‍പ്പറേഷന്‍, റോസ്‌കോസ്മോസ് സിഇഒ യൂറി ബോറിസോവ് പറഞ്ഞു.

ചന്ദ്രനുമായി ബന്ധപ്പെട്ട് വളരെ ഗൗരവമായ ഒരു പദ്ധതി പരിഗണനയിലാണ്. 2033നും 2035നും ഇടയില്‍ ചന്ദ്രനില്‍ ഒരു ആണവ റിയാക്ടര്‍ ചൈനയ്ക്കൊപ്പം ചേര്‍ന്ന് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് യൂറി ബോറിസോവ് പറഞ്ഞു. 2021 മാര്‍ച്ചില്‍ ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനും റോസ്‌കോസ്മോസും ഇന്റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പിട്ടിരുന്നു.

 

Latest News