അടുത്തമാസം മുതല്‍ റഷ്യയുടെ എണ്ണയുത്പാദനത്തില്‍ പ്രതിദിനം അഞ്ചു ലക്ഷം വീപ്പയുടെ കുറവു വരുത്തുമെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് അറിയിച്ചു. പാശ്ചാത്യരാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി നിശ്ചയിച്ചതിനുള്ള മറുപടിയാണിത്. എണ്ണവില ഉയരാന്‍ നടപടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക നേതൃത്വം നല്കുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ആണ് റഷ്യന്‍ എണ്ണവില വീപ്പയ്ക്ക് 60 ഡോളര്‍വച്ചു നിശ്ചയിച്ചത്. ഈ വിലയ്ക്കു മുകളില്‍ റഷ്യയുമായി ഇടപാട് നടത്തരുതെന്നു ഷിപ്പിംഗ്, ഇന്‍ഷ്വറന്‍സ് കമ്പനികളെ വിലക്കി. റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ധനം കണ്ടെത്തുന്നതു തടയാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. മറുപടിയായി റഷ്യ എണ്ണയുത്പാദനം കുറയ്ക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.