Tuesday, January 21, 2025

വിമാനാപകടത്തിനു കാരണക്കാരായവരെ ശിക്ഷിക്കും: അസർബൈജാന് ഉറപ്പ് നൽകി റഷ്യ

അസർബൈജാൻ എയർലൈൻസ് വിമാനാപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഉറപ്പു നൽകി റഷ്യ. അസർബൈജാനിലെ ജനറൽ പ്രോസിക്യൂട്ടർ തിങ്കളാഴ്ച പറഞ്ഞതായി വാർത്താ ഏജൻസിയായ എ. എഫ്. പി. ക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറ്റവാളികളെ കണ്ടെത്തി അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ‘തീവ്രമായ നടപടികൾ’ സ്വീകരിക്കുമെന്നാണ് റഷ്യ അസർബൈജാന് നൽകിയിരിക്കുന്ന ഉറപ്പ്. റഷ്യയിൽനിന്നുള്ള വെടിയേറ്റാണ് അസർബൈജാൻ എയർലൈൻസ് വിമാനം കസാഖ്സ്താനിൽ തകർന്നുവീണതെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് വ്യക്തമാക്കി. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേ തുർന്ന് റഷ്യൻ മേഖലയിൽവച്ച് ദാരുണമായ സംഭവം നടന്നതിന്റെപേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മാപ്പ് പറഞ്ഞിരുന്നു.

റഷ്യൻ റിപ്പബ്ലിക്കായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്നിയിലേക്ക് ബുധനാഴ്ച യാത്ര തിരിച്ച എംബ്രയർ 190 വിമാനമാണ് തകർന്നത്. കസാഖ്സ്താനിലെ അക്താവുവിന് അടുത്തായിരുന്നു അപകടം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News