Friday, April 4, 2025

ലോകം ഊര്‍ജപ്രതിസന്ധിയില്‍; പ്രകൃതിവാതകം കത്തിച്ചുകളഞ്ഞ് റഷ്യ

ഇന്ധന വിലവര്‍ധനമൂലം ലോകം കഷ്ടപ്പെടുമ്പോള്‍ റഷ്യ വന്‍തോതില്‍ പ്രകൃതിവാതകം കത്തിച്ചുകളയുന്നതായി കണ്ടെത്തി. ഫിന്‍ലാന്‍ഡ് അതിര്‍ത്തിയോടു ചേര്‍ന്ന പോര്‍ട്ടോവയായിലെ പുതിയ പ്രകൃതിവാതക പ്ലാന്റില്‍ പ്രതിദിനം ഒരു കോടി ഡോളര്‍ വിലവരുന്ന 43.4 ഘനമീറ്റര്‍ പ്രകൃതിവാതകമാണു കത്തിച്ചുകളയുന്നത്.

പാശ്ചാത്യ ഉപരോധം മൂലമുള്ള സാങ്കേതികപ്രശ്‌നങ്ങളാകാം റഷ്യയെ ഇതിനു പ്രേരിപ്പിക്കുന്നതെന്നു ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം മറ്റെങ്ങും വില്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണിതെന്നു ജര്‍മന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ജൂണ്‍ ആദ്യം ഫിന്നിഷ് പൗരന്മാരാണ് പ്ലാന്റില്‍നിന്നുള്ള തീയും പുകയും കണ്ടെത്തിയത്. ഉപഗ്രഹദൃശ്യങ്ങളിലും ഇവ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

റഷ്യ ജര്‍മനിക്കു പ്രകൃതിവാതകം നല്കുന്ന ഒന്നാം നോര്‍ഡ് സ്ട്രീം പൈപ്പ് ലൈന്‍ പദ്ധതിയിലെ കംപ്രസര്‍ സ്റ്റേഷനു സമീപമാണ് ഈ പ്ലാന്റ്. ജര്‍മനിക്കു നല്കാനുള്ള വാതകമാണു റഷ്യ കത്തിച്ചുകളയുന്നതെന്നാണു ജര്‍മന്‍വൃത്തങ്ങള്‍ പറഞ്ഞത്. അടുത്തകാലത്ത് റഷ്യ ജര്‍മനിക്കുള്ള പ്രകൃതിവാതകത്തില്‍ കുറവു വരുത്തിയിരുന്നു.

 

Latest News