ചൈനയുടെ യുവാന്‍, ഇന്ത്യയുടെ രൂപ, തുര്‍ക്കിയുടെ ലിറ എന്നീ കറന്‍സികള്‍ വാങ്ങാന്‍ റഷ്യ. വെല്‍ത്ത് ഫണ്ടിലേയ്ക്കാണ് റഷ്യ കറന്‍സി സ്വരൂപിക്കുന്നത്. എണ്ണവിറ്റ് കിട്ടിയ അധിക തുക ഉപയോഗപ്പെടുത്തുന്നതിനായാണ് റഷ്യയുടെ നീക്കം.
ചരിത്രത്തിലാദ്യമായാണ് വെല്‍ത്ത് ഫണ്ടിലേക്കായി വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിടുന്നത്. ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഡോളറും യൂറോയും വാങ്ങുന്നതിന് റഷ്യക്ക് മുന്നില്‍ പരിമിതികളുണ്ട്. ഇതോടെയാണ് സൗഹൃദ രാജ്യങ്ങളുടെ കറന്‍സി വാങ്ങുന്നതിനായി റഷ്യ ചര്‍ച്ചകള്‍ ആരംഭിച്ചത്.
നേരത്തെ അധിക വില്‍പനയിലൂടെ ലഭിച്ച പണം കറന്‍സികളില്‍ നിക്ഷേപിക്കാന്‍ കമ്പനികളെ അനുവദിക്കണമെന്ന് റഷ്യന്‍ സര്‍ക്കാരിനോട് കേന്ദ്രബാങ്ക് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രൂപയടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കറന്‍സി വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിട്ടിരിക്കുന്നത്.