റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആറ് റഷ്യൻ പ്രദേശങ്ങളിലായി ഒറ്റരാത്രി കൊണ്ട് 71 യുക്രേനിയൻ ഡ്രോണുകൾ നശിപ്പിക്കുകയോ, തടയുകയോ ചെയ്തതായി അറിയിച്ച് റഷ്യയുടെ പ്രതിരോധ മന്ത്രാലയം. ഡ്രോണുകളിൽ 49 എണ്ണവും കുർസ്ക് മേഖലയിലും മറ്റുള്ളവ ഒറിയോൾ, റിയാസാൻ, ബ്രയാൻസ്ക്, വ്‌ളാഡിമിർ, തുല മേഖലകളിലുമാണ് പതിഞ്ഞത്. യുക്രേനിയൻ ഡ്രോണുകൾ ഷുയ പട്ടണം ആക്രമിച്ചെന്നും എന്നാൽ ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികാരികൾ പറഞ്ഞു.
യുക്രേനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 1150 കിലോമീറ്റർ (715 മൈൽ) അകലെയാണ് ഷുയ. ഇവിടേക്ക് തുടർച്ചയായി രണ്ടാം രാത്രിയാണ് ആക്രമണം നടക്കുന്നത്. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈനിലെ സപോരിജിയ മേഖലയിലെ ആണവനിലയ പ്ലാന്റിൽ നിന്ന് 300 മീറ്റർ അകലെ ഒരു യുക്രേനിയൻ ഡ്രോൺ വീഴ്ത്തിയതായി പറയുന്നു. ഇത് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണ്.
ഞായറാഴ്ച സുമി നഗരത്തിൽ 35 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് യുക്രൈൻ ആരോപിച്ച റഷ്യൻ മിസൈൽ ബ്രിഗേഡിന്റെ താവളം ഈ പട്ടണത്തിലാണ്.