Sunday, November 24, 2024

യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ റഷ്യ പരാജയപ്പെട്ടു; അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍

യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ ക്രൂരതകള്‍ അരങ്ങേറുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് റഷ്യ പരാജയപ്പെടുന്നതായി ബ്ലിങ്കന്‍ പറഞ്ഞു.

യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനുശേഷം നടക്കുന്ന ആദ്യ അമേരിക്കന്‍ ഉന്നതതല യോഗമാണ് ഞായറാഴ്ച നടന്നത്. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനൊപ്പമാണ് ബ്ലിങ്കന്‍ യുക്രൈനിലെത്തിയത്.

യുക്രൈന് 12,664 കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍ അമേരിക്ക നല്‍കുമെന്ന് നേതാക്കള്‍ യോഗത്തില്‍ വാക്കുനല്‍കി. സൈനിക രംഗത്ത് 23,024 കോടി രൂപയുടെ സഹായവും യു.എസ്. വാഗ്ദാനം ചെയ്തു. സഹായ സഹകരണങ്ങള്‍ക്ക് അമേരിക്കയോടും പ്രസിഡന്റ് ജോ ബൈഡനോടും സെലെന്‍സ്‌കി നന്ദി പറഞ്ഞു. മധ്യ യുക്രൈനിലെ വിന്നിറ്റ്‌സിയ മേഖലയിലെ രണ്ട് പട്ടണങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

 

 

 

Latest News