യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തിയേക്കാമെന്നും ഇതു നേരിടാന്‍ അടിയന്തരപദ്ധതികള്‍ തയാറാക്കിയിരിക്കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയന്‍.
യുക്രെയ്‌നിലെ അധിനിവേശത്തിന്റെ പേരില്‍ ചുമത്തിയ ഉപരോധങ്ങള്‍ക്കു മറുപടി നല്കാന്‍ റഷ്യ ഊര്‍ജസ്രോതസുകളെ ഉപയോഗിക്കുകയാണ്. ഒറ്റയടിക്കു പ്രകൃതിവാതകവിതരണം നിര്‍ത്തിയാല്‍ നേരിടാന്‍ തയാറായിരിക്കണം. ഭാഗികമായോ പൂര്‍ണമായോ വാതക വിതരണം നിര്‍ത്തിയതുമൂലം ഒരു ഡസനോളം രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഉര്‍സുല ചൂണ്ടിക്കാട്ടി.
യുക്രെയ്ന്‍ യുദ്ധത്തിനു പിന്നാലെ റഷ്യന്‍ ഊര്‍ജസ്രോതസുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേരത്തേ തീരുമാനിച്ചിരുന്നു.