Monday, November 25, 2024

യുഎസ് താൽപര്യപ്പെട്ടാൽ ചർച്ചയാവാമെന്ന് അറിയിച്ച് റഷ്യ

റഷ്യ – യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് താൽപര്യപ്പെടുകയാണെങ്കിൽ ഉന്നതതല ചർച്ചയ്ക്ക് റഷ്യ തയാറാണെന്ന് ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സെർഗെയ് റൈബക്കോവ്. എന്നാൽ ഈ വിഷയത്തിൽ നേതാക്കൾ തമ്മിൽ ഉടൻ ഒരു കൂടിക്കാഴ്ചയ്ക്കും സാധ്യതയില്ല എന്നും റൈബക്കോവ് വ്യക്തമാക്കി.

യുക്രെയ്ൻ വിഷയത്തിൽ യുഎസുമായി റഷ്യയ്ക്ക് ഒന്നും സംസാരിക്കാനില്ല എന്നും റൈബക്കോവ് പറഞ്ഞു. ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കു 29 മുതൽ ഡിസംബർ 6 വരെ യുഎസിന്റെയും റഷ്യയുടെയും ഉന്നത ഉദ്യോഗസ്ഥർ കയ്റോയിൽ യോഗം ചേരുന്നുണ്ട്. ഇതിനിടയിൽ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് മധ്യസ്ഥതയ്ക്കായി എന്തും ചെയ്യാൻ തയാറാണെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.

ഇതേസമയം, യുക്രെയ്നിന്റെ ഊർജവിതരണ, സൈനിക സംവിധാനം തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് മേഖലകൾ കേന്ദ്രീകരിച്ചാണ് ആക്രമണം. ഇവിടെ കനത്ത പോരാട്ടം തുടരുകയാണ്.

Latest News