Saturday, April 19, 2025

മരിയുപോള്‍ നഗരത്തില്‍ 1,026 യുക്രേനിയന്‍ സൈനികര്‍ സ്വമേധയാ കീഴടങ്ങിയെന്ന് റഷ്യ

ഒരു മാസത്തിലേറെയായി റഷ്യന്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തി ആക്രമണം തുടരുന്ന മരിയുപോളില്‍ ആയിരത്തിലേറെ യുക്രേനിയന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യ.

കിഴക്കന്‍ യുക്രെയ്‌നിലെ തന്ത്രപ്രധാന തുറമുഖ നഗരമാണ് മരിയുപോള്‍. ഒരു മാസത്തിലേറെയായി റഷ്യന്‍ സൈന്യം ഇവിടെ ആയിരത്തിലധികം യുക്രേനിയന്‍ സൈനികരെ ഉപരോധിച്ചു വരികയായിരുന്നു.

ഇവര്‍ ബുധനാഴ്ച കീഴടങ്ങിയതായിട്ടാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മരിയുപോള്‍ നഗരത്തില്‍ 36-ാമത് മറൈന്‍ ബ്രിഗേഡിലെ 1,026 യുക്രേനിയന്‍ സൈനികര്‍ സ്വമേധയാ ആയുധം താഴെ വച്ചു കീഴടങ്ങിയെന്നു മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News