Wednesday, November 27, 2024

കെർച്ച് പാലത്തിലെ സ്ഫോടനം: എട്ടുപേർ അറസ്റ്റിൽ

ക്രിമിയൻ അതിർത്തിയിലെ കെർച്ച് പാലത്തിൽ നടന്ന സ്‌ഫോടനത്തിൽ എട്ടുപേർ അറസ്റ്റിലായതായി റഷ്യ. കസ്റ്റഡിയിൽ എടുത്ത എട്ടുപേരിൽ അഞ്ചു പേര് റഷ്യക്കാരും ബാക്കിയുള്ളവർ ഉക്രൈൻ അർമേനിയൻ സ്വദേശികളുമാണ്.

ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലിജൻസ് വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. സ്ഫോടനത്തെ തുടർന്നു സാമൂഹ്യ മാധ്യമങ്ങളിൽ ഉക്രൈൻ നേതാക്കൾ ആഹ്ലാദപ്രകടനം നടത്തിയെങ്കിലും ഇതുവരെയും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ക്രിമിയൻ ഉപദ്വീപുമായി റഷ്യയെ ബന്ധിപ്പിക്കുന്ന തന്ത്ര പ്രധാനമായ പാലമാണ് കെർച്ച് പാലം. ഇവിടെ ഒക്ടോബർ എട്ടിനാണ് ട്രക്ക് സ്ഫോടനം നടക്കുകയും പാലം ഭാഗികമായി തകർക്കപ്പെടുകയും ചെയ്തത്. സംഭവത്തെ തുടർന്നു ഈ പാലത്തിലൂടെയുള്ള റോഡ്- റെയിൽ ഗതാഗതങ്ങൾ നിർത്തിവച്ചിരുന്നു.

Latest News