ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം യുക്രൈന് തലസ്ഥാന നഗരമായ കീവില്‍ റഷ്യയുടെ മിസൈലാക്രമണം. യൂറോപ്യന്‍ രാജ്യങ്ങള്‍ നല്കിയ ടാങ്കുകള്‍ സൂക്ഷിച്ചിരിക്കുന്ന സംഭരണശാല ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ വ്യക്തമാക്കി. എന്നാല്‍ ട്രെയിന്‍ അറ്റകുറ്റപ്പണിശാലയിലാണ് മിസൈലുകള്‍ പതിച്ചതെന്നും അവിടെ ടാങ്കുകള്‍ ഇല്ലായിരുന്നുവെന്നും യുക്രൈന് പ്രതികരിച്ചു.
ഡോണ്ബാസിലേയ്ക്ക് റഷ്യന്‍ സേന കേന്ദ്രീകരിച്ചതോടെ ആഴ്ചകളായി കീവ് ശാന്തമായിരുന്നു. കടകളും ബാറുകളും തുറന്നുപ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ കീവിന്റെ കിഴക്കന്‍ മേഖലയിലെ രണ്ടു കേന്ദ്രങ്ങളില്‍ റഷ്യന്‍ ക്രൂസ് മിസൈലുകള്‍ പതിക്കുന്നതിന്റെയും ഉഗ്രസ്ഫോടനങ്ങളുടേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഈ ദിവസങ്ങളില്‍ പ്രചരിച്ചു. ഒഡേസയ്ക്ക് സമീപമുള്ള മൈക്കലോവ് തുറമുഖനഗരത്തിലും റഷ്യ കനത്ത ഷെല്ലാക്രമണം നടത്തി.