Friday, April 11, 2025

യുദ്ധഭൂമിയില്‍ നിന്ന് കരളലിയിക്കും കാഴ്ചകള്‍

തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് യുക്രൈനിലെ യുദ്ധ ഭൂമിയില്‍ നിന്നു കാണാനാവുന്നത്. അവയില്‍ ചിലത് വേര്‍പാടിന്റെ, ചിലത് നഷ്ടങ്ങളുടെ, ചിലത് പ്രതീക്ഷയുടെയൊക്കെയാണ്…അവയില്‍ ചിലത് കാണാം…

യുദ്ധമേഖലയില്‍ നിന്ന് രക്ഷപെടുന്നതിനിടെ കാര്‍ അപകടത്തില്‍ മാതാപിതാക്കളോടൊപ്പം മരിച്ച 3 വയസ്സുകാരന്‍ മൈക്കോള ഗോറിയാനിവിന്റെ മൃതദേഹത്തിനു സമീപം ഒരു ബന്ധു വിലപിക്കുന്നു.

ഉക്രെയ്നിലെ പ്രാന്തപ്രദേശത്തുള്ള യാസ്നോഹോറോഡ്ക ഗ്രാമത്തില്‍ ബോംബാക്രമണത്തെ അതിജീവിച്ച മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സൈനികരും സന്നദ്ധപ്രവര്‍ത്തകരും ശ്രമിക്കുന്നതിനിടെ, കനത്ത കേടുപാടുകള്‍ സംഭവിച്ച ഒരു സ്വകാര്യ മൃഗശാലയില്‍ ഒട്ടകപ്പക്ഷിയുടെ കടിയേല്‍ക്കാതിരിക്കാന്‍ ഒരു ഉക്രേനിയന്‍ സൈനികന്‍ ശ്രമിക്കുന്നു.

റഷ്യന്‍-ഉക്രേനിയന്‍ സൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനിടെ നശിപ്പിക്കപ്പെട്ട തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തന്റെ വസ്തുവകകള്‍ തിരയുന്ന മരിയ എന്ന പ്രദേശവാസിയായ സ്ത്രീ.

അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടനായ സെര്‍ഹി മാലിഷെങ്കോ, തന്റെ വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് വീണ്ടെടുത്ത തന്റെ സൈനിക മെഡലുകള്‍ പരിശോധിക്കുന്നു.

കൈവിന്റെ പ്രാന്തപ്രദേശത്തുള്ള ഇര്‍പിനില്‍ നിന്ന് ഒഴിപ്പിച്ച വൃദ്ധയെ ഒരു സൈനികന്‍ ആശ്വസിപ്പിക്കുന്നു.

റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന ഉക്രെയ്‌നിലെ മൈക്കോളൈവിലെ പ്രാദേശിക സര്‍ക്കാര്‍ ആസ്ഥാനത്തിന് മുന്നില്‍ പുക ഉയരുന്നു.

അതിജീവിച്ച മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ, ട്രക്കില്‍ നിന്നു വീണ പോണിയെ വോളണ്ടിയര്‍മാര്‍ വാഹനത്തില്‍ തിരിച്ചു കയറ്റുന്നു.

തെക്കുകിഴക്കന്‍ പോളണ്ടിലെ അതിര്‍ത്തി ക്രോസിംഗില്‍ നിന്ന് ഉക്രേനിയന്‍ അഭയാര്‍ഥികള്‍ പുറപ്പെടുമ്പോള്‍ സൈനിക യൂണിഫോമിലുള്ള ഒരാള്‍ ബാഗുകള്‍ വഹിക്കുന്നു.

ഇര്‍പിനില്‍ നിന്ന് ഒഴിപ്പിച്ച താമസക്കാര്‍ ഉക്രെയ്‌നിലെ കൈവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സഹായ കേന്ദ്രത്തില്‍ എത്തുന്നു.

 

Latest News