യുക്രെയ്ന് പ്രതിരോധം തകര്‍ക്കാന്‍ ആക്രമണം കടുപ്പിച്ചു റഷ്യ. യുദ്ധം വര്‍ഷങ്ങള്‍ നീണ്ടേക്കാമെന്ന പ്രവചനങ്ങള്ക്കിടെയാണു റഷ്യ സൈനിക നടപടി വര്‍ധിപ്പിക്കുന്നത്. യുക്രെയ്നില്‍ ഭഷ്യ-ഇന്ധനക്ഷാമം രൂക്ഷമാണ്. ലുഹാന്‍സ്ക് മേഖല പിടിച്ചെടുക്കാന്‍ റഷ്യയും പ്രതിരോധിക്കാന്‍ യുക്രെയ്നും കടുത്ത ശ്രമങ്ങളാണു നടത്തുന്നത്.
ഗ്രാമങ്ങളിലാണ് ഇപ്പോള്‍ പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രാദേശിക ഗവര്‍ണര്‍ സെര്‍ഹി ഹെയ്ദൈ അറിയിച്ചു. ലുഹാന്‍സ്കിലെ സിവറോഡൊണെറ്റ്സ്കും ലിസിച്ചന്സ്കും പൂര്‍ണമായി നിയന്ത്രണത്തിലാക്കാന്‍ റഷ്യക്കു കഴിഞ്ഞിട്ടില്ല.
സിവറോഡൊണസ്റ്റക്കിന്റെ പ്രാന്തപ്രദേശങ്ങളില്‍ റഷ്യ കനത്ത വ്യോമാക്രമണം നടത്തുന്നുണ്ട്. ഇവിടെ, അസോട്ട് കെമിക്കല്‍ പ്ലാന്റ് മാത്രമാണ് ഇപ്പോള്‍ യുക്രെയ്ന് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്. 500 സാധാരണക്കാരും നിരവധി സൈനികരും ഈ പ്ലാന്റിലുണ്ടെന്നാണു റിപ്പോര്‍ട്ട്. ഈ മേഖലയിലേക്കു റഷ്യ കൂടൂതല്‍ സൈന്യത്തെ നിയോഗിച്ചതായും ആയുധങ്ങള്‍ അയച്ചതായും ഹെയ്ദൈ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
നരകതുല്യമാണ് സിവറോഡൊണെറ്റ്സ്കിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും റഷ്യ ഒരു മണിക്കൂര്‍ നേരത്തേക്കുപോലും ഷെല്ലിംഗ് നിര്‍ത്തുന്നില്ലെന്നും ഹെയ്ദെ പറഞ്ഞു. മുന്‍പ് ഒരു ലക്ഷത്തിലധികം ആളുകള്‍ അധിവസിച്ചിരുന്ന ഈ നഗരത്തില്‍ ഇപ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമാണു ശേഷിക്കുന്നത്. വൈദ്യുതി, വാര്‍ത്താവിനിമയം, ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമല്ല.