റഷ്യയുടെ കരിങ്കടല്‍ വ്യൂഹത്തിനു നേരേ ഞായറാഴ്ച ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ക്രിമിയ മുനമ്പിലെ സെവസ്റ്റോപോളിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടര്‍ന്ന് റഷ്യയുടെ നാവികദിനം റദ്ദാക്കി. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുവാണു പൊട്ടിത്തെറിച്ചതെന്നും ആക്രമണത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റതായും സെവസ്റ്റോപോള്‍ മേയര്‍ മിഖായേല്‍ റാസോഖേവ് പറഞ്ഞു. തദ്ദേശീയമായി നിര്‍മിച്ച ഡ്രോണാണെന്നും എവിടെനിന്നാണ് എത്തിയതെന്നു കണ്ടെത്തിയിട്ടില്ലെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം തുടരുകയാണെന്നും മൈകൊലൈവില് യുക്രെയ്ന് വ്യവസായി ഒലന്സി വടതുര്സ്കിയും ഭാര്യയും കൊല്ലപ്പെട്ടതായും മേയര്‍ അറിയിച്ചു. ഭക്ഷ്യധാന്യ കയറ്റുമതി നടത്തുന്നയാളാണ് ഒലന്സി.