Monday, November 25, 2024

റഷ്യയുടെ പ്രകൃതിവാതക കയറ്റുമതി തടഞ്ഞു, ഹര്‍കീവിലെ നാലു ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചു; നിര്‍ണായക ചെറുത്തുനില്‍പ്പുമായി യുക്രൈന്‍

യുക്രൈന്‍ വഴി റഷ്യ പടിഞ്ഞാറന്‍ യൂറോപ്പിനു നല്‍കിക്കൊണ്ടിരുന്ന പ്രകൃതിവാതക നീക്കം തടസ്സപ്പെടുത്തി യുദ്ധത്തില്‍ യുക്രൈന്റെ നിര്‍ണായക നീക്കം. തെക്കന്‍ റഷ്യയിലെ സൊഖറാനോവ്കയില്‍ നിന്ന് യുക്രൈനില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലൂടെ റഷ്യ യൂറോപ്പിലേയ്ക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതാണ് തടഞ്ഞത്.

ഇതോടെ യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്നു തടസ്സപ്പെടും.

ഹര്‍കീവിലെ നാലു ഗ്രാമങ്ങള്‍ കൂടി റഷ്യന്‍സേനയുടെ നിയന്ത്രണത്തില്‍ നിന്നു തിരിച്ചുപിടിച്ചു. റഷ്യയുടെ മുന്നണിപ്പോരാളികള്‍ക്ക് ആവശ്യമായവ എത്തിച്ചുകൊണ്ടിരുന്നത് തടസ്സപ്പെടുത്തുന്നതിലും വിജയിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ഗതി മാറ്റുന്ന നിര്‍ണായക നീക്കമാണിത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ ഒട്ടേറെ ടാങ്കുകള്‍ തകര്‍ത്ത് ഡോണറ്റ് നദിക്കരയിലൂടെയുള്ള റഷ്യയുടെ മുന്നേറ്റം തടഞ്ഞു. കരിങ്കടലിലെ സ്‌നെയ്ക് ഐലന്‍ഡിലൂടെയുള്ള റഷ്യന്‍ മുന്നേറ്റവും തടഞ്ഞു. മരിയുപോളിലെ അസോവ്‌സ്റ്റാല്‍ സ്റ്റീല്‍ പ്ലാന്റിനു നേരെയും തന്ത്രപ്രധാനമായ ഒഡേസയിലും റഷ്യ മിസൈല്‍ വര്‍ഷം തുടരുകയാണ്.

Latest News