Thursday, January 23, 2025

പോരാട്ടം രൂക്ഷമാക്കി; റഷ്യയുടെ അടുത്ത ലക്ഷ്യം സ്ലൊവ്യാന്‍സ്‌ക്

കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ് പ്രവിശ്യ പിടിച്ചെടുത്ത റഷ്യന്‍ പട്ടാളം ഡോണറ്റ്‌സ്‌ക് പ്രവിശ്യയിലെ അവശേഷിക്കുന്ന ഭാഗങ്ങള്‍കൂടി കീഴടക്കാനായി പോരാട്ടം രൂക്ഷമാക്കി.

ഇരു പ്രവിശ്യകളും ചേര്‍ന്ന ഡോണ്‍ബാസ് മേഖല പൂര്‍ണമായി നിയന്ത്രണത്തിലാക്കുകയാണു റഷ്യയുടെ ലക്ഷ്യം.

ഡോണറ്റ്‌സ്‌കിലെ സിവെര്‍സ്‌ക്, ഫെഡറോവ്ക, ബാക്മുഖ് മേഖലകളില്‍ ആക്രമണം രൂക്ഷമാണ്.

യുക്രെയ്ന്റെ ഏറ്റവും പരിചയസമ്പന്നരായ പട്ടാളക്കാര്‍ പോരാടുന്ന സ്ലൊവിയാന്‍സ്‌ക്, ക്രാമറ്റോര്‍സ്‌ക് നഗരങ്ങളിലും ഷെല്ലിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ലോവിയാന്‍സ്‌ക് ആയിരിക്കും റഷ്യയുടെ അടുത്ത പ്രധാന ലക്ഷ്യം. നഗരത്തിലെ ആളുകള്‍ ഒഴിഞ്ഞുപോകണമെന്നു യുക്രെയ്ന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ തിങ്കളാഴ്ച ലുഹാന്‍സ്‌കിലെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. പ്രവിശ്യയില്‍ ചെറുത്തുനില്‍പ്പു തുടര്‍ന്ന അവസാന നഗരമായ ലിസിച്ചാന്‍സ്‌കില്‍നിന്നു യുക്രെയ്ന്‍ പട്ടാളക്കാര്‍ പിന്മാറിയതാണു റഷ്യന്‍ വിജയം അനായാസമാക്കിയത്. റഷ്യന്‍ പട്ടാളം നഗരം പൂര്‍ണമായി നശിപ്പിക്കുന്നത് ഒഴിവാക്കാനായി തന്ത്രപരമായി പിന്മാറിയെന്നാണു യുക്രെയ്ന്‍ അറിയിച്ചത്.

 

 

Latest News