റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച മക്‌ഡൊണാള്‍ഡ് ഔട്ട്ലറ്റുകള്‍ പുതിയ പേരില്‍ തുറന്നു. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയിലെ പ്രവര്‍ത്തനം യുഎസ് റസ്റ്ററന്റ് ഭീമനായ മക്‌ഡൊണാള്‍ഡ് അവസാനിപ്പിച്ചിരുന്നു.
റഷ്യയിലെ 850 ഔട്ട്ലെറ്റുകള്‍ വില്‍ക്കുമെന്നു കന്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. റഷ്യയിലെ ഔട്ട്ലെറ്റുകള്‍ അലക്‌സാണ്ടര്‍ ഗോവര്‍ എന്ന റഷ്യന്‍ വ്യവസായിയാണ് വാങ്ങിയത്. സെര്‍ബിയയിലെ 25 ഫ്രാഞ്ചേസിയുടെ ലൈസന്‍സും അദ്ദേഹത്തിനുണ്ട്. വുക്‌സ്‌നോയി തൊഷ്‌ക (സ്വാദിഷ്ട നാളുകള്‍) എന്നാണ് ഔട്ട്ലറ്റുകള്‍ക്ക് ഇട്ടിരിക്കുന്ന പുതിയ പേര്.