ഉത്തരകൊറിയന്‍ ഭരണാധികാരി കിംഗ് ജോംഗ് ഉന്നിന് കത്തയച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇരു രാജ്യങ്ങളും സമഗ്രവും ക്രിയാത്മകവുമായ ഉഭയകക്ഷി ബന്ധം പൊതുവായ ശ്രമങ്ങളിലൂടെ വിപുലീകരിക്കണമെന്ന് പുടിന്‍ പറഞ്ഞു.
ഉത്തരകൊറിയയുടെ വിമോചന ദിനത്തോടനുബന്ധിച്ച് ഉന്നിന് അയച്ച കത്തിലാണ് പുടിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കൊറിയന്‍ ഉപദ്വീപിന്റെയും വടക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയുടെയും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നു പുടിന്‍ അറിയിച്ചതായി ഉത്തരകൊറിയയുടെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.