ശുചിത്വ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ പാക്കിസ്ഥാനില്‍നിന്നുള്ള അരി ഇറക്കുമതി നിരോധിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്.
പാക്കിസ്ഥാനില്‍നിന്ന് കഴിഞ്ഞ അഞ്ചിന് കപ്പലില്‍ എത്തിച്ച അരിയില്‍ രാജ്യാന്തര, റഷ്യന്‍ ശുചിത്വ നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നു വ്യക്തമാക്കി റഷ്യന്‍ ഫെഡറല്‍ സര്‍വീസ് ഫോര്‍ വെറ്ററിനറി ആന്‍ഡ് ഫൈലോസാനിറ്ററി സര്‍വയ്ലന്‍സ് അഥോറിറ്റി റിപ്പോര്‍ട്ട് നല്കിയതിനെത്തുടര്ന്നാണു മുന്നറിയിപ്പ്.
ആരോഗ്യസുരക്ഷാ ആശങ്കയുടെ പേരില്‍ 2019ലും 2006ലും റഷ്യ പാക്കിസ്ഥാനില്‍നിന്നുള്ള അരി ഇറക്കുമതി നിരോധിച്ചിരുന്നു.