Monday, November 25, 2024

ഖോസ്റ്റ 2; റഷ്യയില്‍ വവ്വാലുകളില്‍ പുതിയ കൊവിഡ് വൈറസ്; മനുഷ്യരിലേക്ക് പകരാന്‍ സാധ്യത

റഷ്യയില്‍ വവ്വാലുകളില്‍ പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖോസ്റ്റ 2 എന്ന് പേരിട്ടിരിക്കുന്ന വൈറസ് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടുന്നു. കൊവിഡ് -19 നു കാരണമായ സാര്‍വ് കൊവിഡ്-2 വൈറസിനെതിരെ സ്വീകരിച്ച വാക്സിനെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് ഖോസ്റ്റ് 2.

2020 ല്‍ റഷ്യയില്‍ വവ്വാലുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ മനുഷ്യരിലേക്ക് പകരുമെന്ന തരത്തില്‍ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നില്ലെന്ന് പ്ലോസ് പത്തോജെന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സാര്‍സ് കൊവിഡ്-2 വൈറസില്‍ നിന്ന് വ്യത്യസ്തമായി, ഈ വൈറസിന് മനുഷ്യരില്‍ ഗുരുതരമായ രോഗത്തിന് ഇടയാക്കുന്ന ജീനുകള്‍ ഇല്ലെന്നാണ് പഠനം പറയുന്നു.

പക്ഷെ, ഇതിന് വിഘടിച്ച് സാര്‍സുമായി ചേരാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളികളയുന്നില്ല. ACE2 പ്രോട്ടീനുമായി ചേര്‍ന്നാണ് ഖോസ്റ്റ്-2 മനുഷ്യരില്‍ പടരുന്നത്. സാര്‍ബെക്കോ വൈറസ് എന്ന കൊറോണ വൈറസുകളുടെ ഉപവിഭാഗമാണ് ഈ വൈറസ്. അതിനാല്‍ മൃഗങ്ങളില്‍ നിന്നും പകരുന്ന വൈറസിന്റെ മറ്റൊരു വ്യാപനം തടയാന്‍ സാര്‍ബെക്കോ വൈറസിനെതിരായി കൂടുതല്‍ ഫലപ്രദമായ വാക്സിന്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് വൈറോളജിസ്റ്റായ ഡോ. അരിഞ്ജയ് ബാനര്‍ജി ട്വീറ്റ് ചെയ്തു.

Latest News