Thursday, April 17, 2025

സർക്കാർ വിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാൻ വിസമ്മതിച്ചതിന് ടെലിഗ്രാമിന് പിഴ ചുമത്തി റഷ്യൻ കോടതി

സർക്കാർ വിരുദ്ധമെന്നു കരുതുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ വിസമ്മതിച്ചതിന് മോസ്കോ കോടതി ടെലിഗ്രാം മെസഞ്ചറിന് ഏഴു ദശലക്ഷം റൂബിൾ പിഴ ചുമത്തിയതായി ടാസ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും റെയിൽവേ ഗതാഗതത്തിനെതിരായ ഭീകരാക്രമണങ്ങൾ ഉൾപ്പെടെ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ആഹ്വാനങ്ങളടങ്ങിയ വിവരങ്ങളും ചാനലുകളും നീക്കം ചെയ്യുന്നതിൽ പ്ലാറ്റ്‌ഫോം പരാജയപ്പെട്ടുവെന്ന് കോടതിരേഖകൾ വെളിപ്പെടുത്തി.

“ഒരു വിവരസ്രോതസ്സിന്റെ ഉടമയായ ടെലിഗ്രാം മെസഞ്ചർ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ആഹ്വാനങ്ങളടങ്ങിയ വിവരങ്ങളോ, ചാനലുകളോ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടു” എന്നാണ് കോടതിരേഖകൾ ഉദ്ധരിച്ച് ടാസ് റിപ്പോർട്ട് ചെയ്തത്.

യുക്രേനിയൻ സേനയെ പിന്തുണയ്ക്കാനും റഷ്യൻ ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള ആഹ്വാനങ്ങൾ ഇതിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. റഷ്യൻ വംശജനായ സംരംഭകൻ പവൽ ഡുറോവ് സ്ഥാപിച്ചതും ഇപ്പോൾ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ടെലിഗ്രാം, വിധിയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം സമീപവർഷങ്ങളിൽ റഷ്യൻ അധികാരികളിൽ നിന്ന് വർധിച്ചുവരുന്ന പരിശോധനകൾ നേരിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News