യുക്രേനിയൻ സൈന്യത്തെ പുറത്താക്കാൻ പടിഞ്ഞാറൻ കുർസ്ക് മേഖലയിലെ മൂന്ന് വാസസ്ഥലങ്ങൾ കൂടി പിടിച്ചെടുത്തതായി റഷ്യൻ സൈന്യം. അതിർത്തിയിലേക്കുള്ള കടന്നുകയറ്റത്തിന്റെ ഏഴ് മാസത്തിനുശേഷം പടിഞ്ഞാറൻ കുർസ്ക് മേഖലയിലെ മൂന്ന് വാസസ്ഥലങ്ങൾ കൂടി തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നത്. പ്രദേശത്തിന്റെ ഒരുഭാഗം കൈവശം വച്ചിരുന്ന യുക്രേനിയൻ സൈന്യത്തെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും അറിയിപ്പിൽ പറയുന്നു.
യുക്രേനിയൻ സേനയെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ പ്രത്യേകസേന സുഡ്ഷ പട്ടണത്തിനടുത്തുള്ള ഒരു ഗ്യാസ് പൈപ്പ് ലൈനിലൂടെ മൈലുകളോളം നുഴഞ്ഞുകയറുകയായിരുന്നു എന്നാണ് റഷ്യൻ ബ്ലോഗർമാരുടെ റിപ്പോർട്ടുകൾ ആദ്യം റിപ്പോർട്ട് ചെയ്തത്. മലയ ലോഖ്ന്യ, ചെർകാസ്കോയി പൊരെച്നോയ്, കോസിത്സ എന്നിവയാണ് റഷ്യയുടെ നിയന്ത്രണത്തിലായ മൂന്നു കേന്ദ്രങ്ങൾ. ഇവയെല്ലാം സുഡ്ഷയുടെ വടക്കുഭാഗത്താണ്. റഷ്യയുടെ സായുധസേന കുർസ്ക് മേഖലയിൽ നിന്നും യുക്രേനിയൻ സൈന്യത്തെ തുരത്തുന്നത് തുടരുകയാണെന്ന് മിനിസ്ട്രി അറിയിച്ചു.
പൈപ്പ് ലൈൻ വഴിയുള്ള അപ്രതീക്ഷിത പ്രവർത്തനം മേഖലയിലെ ആയിരക്കണക്കിന് സൈനികരെ വെട്ടിക്കുറയ്ക്കാനുള്ള ലക്ഷ്യം ഉന്നംവച്ചായിരുന്നെന്നും, ഇത് യു എസ് യുക്രൈൻ ചർച്ചകൾക്കുമുൻപ് സാധ്യമാക്കാൻ ലക്ഷ്യമിട്ടിരുന്നതായിരുന്നു എന്നുമാണ് സംഭവത്തെക്കുറിച്ച് ബ്ലോഗർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഈ മേഖലയെ പിടിച്ചെടുക്കാനുള്ള റഷ്യയുടെ കുറച്ചുദിവസമായുള്ള പ്രയത്നങ്ങളായിരുന്നു നടന്നത്.