Wednesday, April 9, 2025

എല്‍ജിബിടിക്യൂ+ നിയമവിരുദ്ധമാക്കാന്‍ റഷ്യ; പുരുഷാധിപത്യ ആശയങ്ങളുമായി പുടിന്‍

എല്‍ജിബിടിക്യൂ+ പ്രസ്ഥാനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയിലെ നീതിന്യായ വകുപ്പ് രാജ്യത്തെ പരമോന്നത സുപ്രീം കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സംഘടനകള്‍ക്കെന്ന് ആരോപിച്ചാണ് നീക്കം.

റഷ്യയില്‍ നിന്ന് എല്‍ജിബിടിക്യൂ+ വിഭാഗത്തെ പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. പകരം റഷ്യയുടെ പൗരാണിക ആശയമായ പുരുഷാധിപത്യത്തെ രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുരുഷാധിപത്യത്തെ സമൂഹത്തില്‍ കൊണ്ടുവരുന്നതും എല്‍ജിബിടിക്യൂ+ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതും നിലവിലെ സര്‍ക്കാരിന്റെ വ്യക്തമായ അജണ്ടകളിലൊന്നാണ്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ സ്വാധീനമുറപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്.

 

Latest News