Wednesday, November 27, 2024

ഉക്രെയ്നിലെ ഒഡേസ മേഖലയിൽ റഷ്യൻ ആക്രമണം

ഉക്രെയ്നിന്റെ തെക്കൻ ഒഡേസ മേഖലയിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. പ്രാദേശിക ഗവർണർ മാക്സിം മാർചെങ്കോയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി മാർചെങ്കോ വെളിപ്പെടുത്തി.

ഉക്രെയ്നിന്റെ മുഴുവൻ പ്രദേശത്തും വൻതോതിലുള്ള മിസൈൽ ആക്രമണ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പും മാർചെങ്കോ നൽകിയിട്ടുണ്ട്.
ഉക്രേനിയൻ നഗരങ്ങളിൽ റഷ്യയുടെ ഏറ്റവും വലിയ മിസൈൽ ആക്രമണം നടന്ന് ഒരു മാസത്തിന് ശേഷമാണിത്. വ്യോമാക്രമണങ്ങൾ രാജ്യത്തിന്റെ പല പ്രദേശങ്ങളേയും ഇരുട്ടിലാക്കി. ഏഴ് ദശലക്ഷത്തിലധികം ഉക്രെയ്നിയക്കാരുടെ വൈദ്യുതിബന്ധം തടസ്സപ്പെട്ടതായാണ് വിവരം. ഡിനിപ്രോയിലും ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് റിപ്പോർട്ട്.

ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യുക്രെയ്ൻ പ്രസിഡൻഷ്യൽ ഓഫീസ് ഡെപ്യൂട്ടി ഹെഡ് കൈറിലോ ടിമോഷെങ്കോ എപിയോട് പറഞ്ഞു. അതേസമയം, മിസൈൽ ആക്രമണം തുടരുന്നതിനാൽ പോൾട്ടാവ, ഖാർകിവ്, ഖ്‌മെൽനിറ്റ്സ്‌കി, റിവ്നെ മേഖലകളിലെ താമസക്കാർ ബോംബ് ഷെൽട്ടറുകളിൽ തുടരണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

Latest News