റഷ്യന്‍പ്രസിഡന്‍റ് വ്ലാഡിമാര്‍ പുടിനു ഹൃദയാഘാതം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മുൻ ക്രെംലിൻ ഉദ്യോഗസ്ഥന്‍ നടത്തുന്ന ഒരു ടെലിഗ്രാം ചാനലായ ‘ജനറൽ എസ്.വി.ആർ’ നെ ഉദ്ധരിച്ചമാണ് മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിലെ തറയില്‍ കുഴഞ്ഞു വീണ നിലയില്‍ പുടിനെ സുരക്ഷ ജീവനക്കാര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാനൽ പ്രസ്താവന പ്രകാരം, രാത്രി 9 മണിയോടെ കിടപ്പുമുറിയില്‍നിന്നും ശബ്ദം കേട്ട് സുരക്ഷാജീവനക്കാര്‍ മുറിയില്‍ എത്തിയപ്പോള്‍ നിലത്തു വീണു കിടക്കുന്നനിലയില്‍ പുടിനെ കണ്ടെത്തുകയായിരുന്നു. മുറിയിലുണ്ടായിരുന്ന മേശയിലെ ഭക്ഷണവും വെള്ളവും നിലത്തു വീണു കിടക്കുന്ന നിലയിലായിരുന്നുവെന്നും ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് അടിയന്തര ചികിത്സ നൽകി പുടിന്‍റെ വസതിയിലെ ഐ.സിയുവിന് സമാനമായ മുറിയിലേക്ക് അദേഹത്തെ മാറ്റുകയും ചെയ്തതായാണ് വിവരം.
അതേസമയം,അതിയായ ശ്രദ്ധ വേണമെന്നും പുടിൻ ബോധം വീണ്ടെടുത്തതായും ടെലിഗ്രാം ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റഷ്യൻ പാർലമെന്റ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.