യുക്രെയ്നെതിരെ പോരാടി റഷ്യ തളരുകയാണെന്ന നാറ്റോയുടെ വാദത്തിന് ബലം നല്‍കി റഷ്യയിലെ അദ്ധ്യാപകരുടെ പ്രസ്താവന. യുദ്ധ മുഖത്തുള്ള സൈനികര്‍ എല്ലാ അര്‍ത്ഥത്തിലും ദുരിതമനുഭവിക്കുന്നുവെന്ന തുറന്നുപറച്ചില്‍ റഷ്യയില്‍ ചര്‍ച്ചയാകുന്നു.
വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരാണ് സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. യുക്രെയ്ന്‍ മണ്ണില്‍ പോരാടുന്ന സൈനികര്‍ കനത്ത പ്രതിസന്ധിയിലാണ്. മാറി ധരിക്കാന്‍ പാന്റോ സോക്സോ പോലുമില്ലെന്നും എല്ലാ വിദ്യാര്‍ത്ഥികളും പിരിവെടുത്ത് സൈനികര്‍ക്ക് എന്തെങ്കിലുമൊക്കെ സഹായം നല്‍കണമെന്നാണ് അദ്ധ്യാപകര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളോട് 50 ഡോളറിന് തുല്യമായ 3000 റൂബിളുകള്‍ വീതം നല്‍കണമെന്നും അതുപയോഗിച്ച് ശൈത്യകാലത്തെ നേരിടാന്‍ സൈനികര്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അദ്ധ്യാപകര്‍ വിദ്യാലയങ്ങളിലൂടെ നല്‍കുന്ന നിര്‍ദ്ദേശം. ഇതിനിടെ പിരിച്ചു നല്‍കുന്ന പണം എത്തേണ്ടിടത്ത് എത്തുമോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് നെവാല്‍നിയുടെ അനുകൂലികള്‍ രംഗത്തെത്തി.
അദ്ധ്യാപകര്‍ വളരെ വികാരാധീനരായിട്ടാണ് തങ്ങളോട് സൈനികര്‍ക്ക് വേണ്ടി യാചിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാജ്യത്തെ സൈനികര്‍ പ്രതിസന്ധിയിലാണ്. യുക്രെയ്നില്‍ നമ്മുടെ ജനതയും ഒപ്പം സൈനികരുമുണ്ട്. യുദ്ധം അവസാനിക്കാത്തിടത്തോളം അവരെ സഹായിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും
അദ്ധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. യൂത്ത് ഓഫ് പൊഡോള്‍സ്‌ക് എന്ന പേരിലെ ചാരിറ്റി സംഘടന വഴിയാണ് സൈനികര്‍ക്ക് സഹായം നല്‍കുന്നത്.