യുക്രൈന് തലസ്ഥാനമായ കീവില്‍ റഷ്യയുടെ കടുത്ത ആക്രമണം നടന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനങ്ങളും വ്യോമാക്രമണങ്ങളും ഉണ്ടായതായി സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. യുക്രൈന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ റഷ്യൻ മിസൈലുകൾ വെടിവച്ചിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തിങ്കളാഴ്ച രാത്രിയാണ് കീവ് ലക്ഷ്യമാക്കി റഷ്യയുടെ കടുത്ത ആക്രമണം ഉണ്ടായത്. സ്ഫോടനങ്ങള്‍ക്കു പുറമേ തുടര്‍ച്ചയായി വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിസൈലാക്രണത്തിന്‍റെ അവശിഷ്ടങ്ങൾ ആകാശത്ത് നിന്ന് വീഴുന്നതിനാൽ ജനാലകളിൽ നിന്ന് അകന്നു നിൽക്കാന്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നഗരത്തിലെ മൃഗശാലയിലുൾപ്പെടെ സെൻട്രൽ ഡിസ്ട്രിക്റ്റുകളിൽ ചില റോക്കറ്റ് അവശിഷ്ടങ്ങൾ വീണതായി സിറ്റി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. “ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലുണ്ടായ ഏറ്റവും കടുത്ത ആക്രമണമെന്നാണ്” ബാരേജിനെ യുക്രൈനീയന്‍ തലസ്ഥാനത്തെ സൈനിക ഭരണകൂടത്തിന്റെ തലവൻ സെർഹി പോപ്‌കോ വിശേഷിപ്പിച്ചത്.
അതേസമയം, യുക്രൈന്‍ നഗരങ്ങള്‍ തിരിച്ചു പിടിക്കാന്‍ കനത്ത ആക്രമണങ്ങള്‍ നടത്തുമെന്ന യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് റഷ്യയുടെ ആക്രമണം. യുറോപ്യന്‍ പര്യടനത്തിനിടയില്‍ ജര്‍മ്മനിയില്‍ വച്ചായിരുന്നു സെല്ൻസ്കിയുടെ പ്രഖ്യാപനം. അതിനിടെ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്കും ഫ്രാൻസിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉൾപ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികൾ യുക്രൈന് നിരവധി ബില്യൺ ഡോളറിന്റെ സൈനിക ഉപകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.