Monday, March 17, 2025

റുവാണ്ട പിന്തുണയുള്ള വിമതരുമായി ചൊവ്വാഴ്ച സമാധാനചർച്ചകളിൽ പങ്കുചേരും: കോംഗോ

കിഴക്കൻ മേഖലയിലെ റുവാണ്ടൻ പിന്തുണയുള്ള വിമതർക്കെതിരായ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കോംഗോ ചർച്ചകൾക്കൊരുങ്ങുന്നു. അതേത്തുടർന്ന് അംഗോളയിലേക്ക് ഒരു പ്രതിനിധിസംഘത്തെ അയയ്ക്കുമെന്ന് പ്രസിഡന്റ് ഓഫീസ് അറിയിച്ചു. മാർച്ച് 18 ന് അംഗോള തലസ്ഥാനമായ ലുവാണ്ടയിൽ കോംഗോയും എം 23 വിമതരും തമ്മിൽ നേരിട്ടുള്ള സമാധാനചർച്ചകൾ ആരംഭിക്കുമെന്ന് കഴിഞ്ഞയാഴ്ച അംഗോള പറഞ്ഞിരുന്നു.

എം 23 യുമായി കോംഗോ ചർച്ചകൾക്ക് ഒരുങ്ങിയിരുന്നില്ല. വളരെ കാലത്തിനു ശേഷമാണ് പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡി ചർച്ചകൾക്കൊരുങ്ങുന്നത്. “ഈ ഘട്ടത്തിൽ, പ്രതിനിധിസംഘത്തിൽ ആരൊക്കെ ഉൾപ്പെടുമെന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല” – പ്രസിഡൻസി വക്താവ് ടിന സലാമ പറഞ്ഞു. അംഗോളയുടെ ക്ഷണം ലഭിച്ചതായി എം 23 സമ്മതിച്ചതായി അതിന്റെ വക്താവ് ലോറൻസ് കന്യുക ഞായറാഴ്ച എക്സിൽ പറഞ്ഞു. എന്നാൽ അവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

ചർച്ചകൾ പ്രഖ്യാപിച്ചതിനുശേഷം എം 23 നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. കിഴക്കൻ കോംഗോയെ പതിറ്റാണ്ടുകളായി സംഘർഷം ബാധിച്ചിരിക്കുകയാണ്. ഈ വർഷം അത് ഗണ്യമായി വർധിച്ചു. കോംഗോയിലെ രണ്ട് വലിയ നഗരങ്ങളും നിരവധി ചെറിയ പ്രദേശങ്ങളും എം 23 കിഴക്കൻ കൈവശപ്പെടുത്തി. ജനുവരി മുതൽ നടന്ന പോരാട്ടത്തിൽ കുറഞ്ഞത് 7,000 പേർ മരിച്ചതായി കോംഗോ സർക്കാർ അറിയിച്ചിട്ടുണ്ട്. നവംബർ മുതൽ നടന്ന പോരാട്ടത്തിൽ കുറഞ്ഞത് ആറുലക്ഷം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, അർധരാത്രി മുതൽ ശത്രുത അവസാനിപ്പിക്കണമെന്ന് അംഗോളൻ പ്രസിഡന്റ് ജോവോ ലോറെൻകോ എല്ലാ കക്ഷികളോടും അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News