മലയാളം സര്‍വ്വകലാശാലയുടെ അധിക ചുമതല കൂടി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസിന് നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്നു പേരടങ്ങിയ പാനല്‍ തള്ളി കൊണ്ടാണ് ഗവര്‍ണറുടെ നടപടി. സര്‍വ്വകലാശാല നിയമത്തിന്റെ 29-ാം ഉപവകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ ഇടപെടല്‍.
യുവജന കമ്മീഷന് ചെയര്മാന് അധ്യക്ഷയുടെ പ്രബന്ധ വിവാദത്തില്‍പെട്ട പ്രഫസര്‍ ഉള്‍പ്പടെ ഉളളവരെയാണ് വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഡോ. പി. പി അജയ്കുമാര്‍, ഡോ വത്സലന്‍ വാതുശേരി, ഡോ. ഷൈല എന്നിവരുടെ പേരുകളാണ് സർക്കാർ സമർപ്പിച്ച പട്ടികയിൽ ഇടം പിടിച്ചത്. എന്നാല്‍ ഈ പേരുകള്‍ എല്ലാം ഗവര്‍ണര്‍ തള്ളിയാണ് സാബു തോമസിന് ചുമതല കൈമാറിയത്. നേരത്തേ കാലിക്കറ്റ് വിസിയ്ക്ക് മലയാളം സര്‍വ്വകലാശാലയുടെ ചുമതല നല്കാന് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയെങ്കിലും ആരിഫ് മുഹമ്മദ് ഖാന് അതും തള്ളിയിരുന്നു.