വിദ്യാർഥികളുടെ കരിയര്‍ മികവിലേക്ക് സഹൃദയ എഞ്ചിനീയറിംഗ് കോളേജും എം.എസ്.എം യൂനിഫൈ ഇന്റര്‍നാഷണലും ഒന്നിക്കാന്‍ ധാരണയായികൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജും കരിയര്‍ വിദഗ്ധരായ എം.എസ്.എം യൂനിഫൈ ഇന്റര്‍നാഷണലും തമ്മില്‍ ധാരണാപത്രം കൈമാറി. കോളേജിനുവേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റോ ചുങ്കത്തും എം.എസ്.എം കരിയര്‍ വിദഗ്ധന്‍ അഭിനവ് ശര്‍മ്മയുമാണ് ധാരണാപത്രം ഒപ്പിട്ടു കൈമാറിയത്. ധാരണപ്രകാരം വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ പോയി ഉന്നതപഠനം, പ്രൊജക്റ്റ് വര്‍ക്ക്, ഇന്റേണ്‍ഷിപ് എന്നിവയെല്ലാം ചെയ്യാന്‍സാധിക്കും. കൂടാതെ, പഠനത്തോടൊപ്പംതന്നെ തൊഴില്‍ കണ്ടെത്താനും സാധിക്കുന്നതാണ്.
ഐ.ഇ.എല്‍.ടി.എസ്, ഓ.ഇ.ടി, ടോഫല്‍ എന്നിവയിലുള്ള പരിശീലനനവും എം.എസ്.എം യൂനിഫൈ ഇന്റര്‍നാഷണലിന്റെ കീഴില്‍ ലഭിക്കും. മറ്റു കോളേജിലെ വിദ്യാര്‍ഥികള്‍ക്കും ഈ അവസരം ഉപയോഗിക്കാം. ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിച്ചന്‍, ജോയിന്റ് ഡയറക്ടര്‍ ഡോ. സുധാ ജോര്‍ജ് വളവി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫിന്റോ റാഫേല്‍, പ്ലേസ്‌മെന്റ് & ട്രെയിനിങ് ഹെഡ് വിനി ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രിൻസ് റ്റി.ഡി., മീഡിയ കോർഡിനേറ്റർ, സഹൃദയ എഞ്ചിനീയറിംഗ് കോളേജ്, കൊടകര