Saturday, April 19, 2025

ജൂണ്‍ 25 സംവിധാന്‍ ഹത്യാദിനമായി പ്രഖ്യാപിച്ച് കേന്ദ്രം

കോണ്‍ഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ച് എല്ലാ വര്‍ഷവും ജൂണ്‍ 25ന് സംവിധാന്‍ ഹത്യാ ദിവസ് (ഭരണഘടനാ ഹത്യാ ദിനം) ആയി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം.

ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ശക്തി ഓര്‍മിപ്പിക്കുകയാണ് ദിനാചരണത്തിലൂടെയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. വിജ്ഞാപനത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

1975 ജൂണ്‍ 25ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വേച്ഛാധിപത്യപരമായി രാജ്യത്തിനുമേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിന്റെ ആത്മാവിനെ ഞെരുക്കിയ ദിവസങ്ങളില്‍, ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് ആളുകള്‍ ജയിലിലേക്ക് വലിച്ചെറിയപ്പെട്ടുവെന്നും ഇനിമുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 25ന് ‘സംവിധാന്‍ ഹത്യ ദിവസ്’ ആയി ആചരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു.

 

Latest News