സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിൻറെ മാതൃകമ്പനി മെറ്റയുടെ ഇന്ത്യൻ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. അജിത് മോഹൻ രാജിവച്ച സാഹചര്യത്തിലാണ് പുതിയ മേധാവിയായി സന്ധ്യയെ നിയമിച്ചത്.
22 വർഷത്തെ പ്രവൃത്തി പരിചയവും ബാങ്കിംഗ് മേഖലയിലും, പേയ്മെന്റ്, ടെക്നോളജി രംഗങ്ങളിലും സന്ധ്യ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്രതലങ്ങളിൽ ജോലി ചെയ്ത് അനുഭവ സമ്പത്തും ഉള്ള ആഗോള ബിസിനസ് ലീഡറാണ് സന്ധ്യ. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് സന്ധ്യയുടെ ചുമതല. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡൻറായും സന്ധ്യ പ്രവർത്തിക്കും.