Thursday, January 23, 2025

ചരിത്രം കുറിക്കാന്‍, സൗദി വനിത ബഹിരാകാശത്തേയ്ക്ക്

വനിതയടക്കം രണ്ട് സൗദി അറേബ്യന്‍ സഞ്ചാരികളുടെ ബഹിരാകാശയാത്ര ഈ വര്‍ഷം രണ്ടാം പാദത്തില്‍ നടക്കും. റയ്യാന ബര്‍ണവി (33), അലി അല്‍ഖര്‍നി എന്നിവരെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) അയക്കുകയെന്ന് സൗദി സ്പെയ്സ് കമ്മീഷന്‍ അറിയിച്ചു. എഎക്സ്-2 ബഹിരാകാശ ദൗത്യസംഘത്തിലാണ് ബഹിരാകാശയാത്ര നടത്തുക.

മറിയം ഫിര്‍ദൗസ്, അലി അല്‍ഗാംദി എന്നീ ബഹിരാകാശ സഞ്ചാരികള്‍ക്കുകൂടി പരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് നാലുപേര്‍ക്കും പരിശീലനം ആരംഭിച്ചത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ആക്സിയോണ്‍ സ്പെയ്സുമായി ചേര്‍ന്നാണ് ബഹിരാകാശ പരിശീലന പരിപാടി. സൗദിയുടെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ ദൗത്യമാണിത്.

ദൗത്യം വിജയകരമായാല്‍ ഒരേസമയം രണ്ട് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ചിട്ടുള്ള അപൂര്‍വ്വം രാജ്യങ്ങളിലൊന്നായി സൗദി മാറും. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രാ പദ്ധതികളെ ശക്തിപ്പെടുത്തുക, ആരോഗ്യം, സുസ്ഥിര വികസനം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വ്യത്യസ്തമേഖലകളില്‍ ശാസ്ത്രീയ ഗവേഷണം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് സൗദിയുടെ മുന്നിലുള്ളത്.

 

 

 

Latest News