Wednesday, January 22, 2025

സൗദിയിൽ ഈ വർഷം വധശിക്ഷയുടെ എണ്ണം കുത്തനെ ഉയർന്നതായി റിപ്പോർട്ട്

2024 ൽ സൗദി വധശിക്ഷയ്ക്കു വിധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം 330 പേരെയാണ് സൗദി വധശിക്ഷയ്ക്കു വിധിച്ചത്. ഇത് പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്.

മനുഷ്യാവകാശ എൻ. ജി. ഒ. റിപ്രീവ് നടത്തിയ വധശിക്ഷാ പ്രഖ്യാപനങ്ങളിൽനിന്നു സമാഹരിച്ച് റോയിട്ടേഴ്സ് പരിശോധിച്ച ഏറ്റവും പുതിയ വധശിക്ഷകളിൽ ഇതുവരെ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ഉയർന്ന നിരക്കാണ് കാണിക്കുന്നതെന്ന് വ്യക്തമാക്കുന്നു. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം ഈ വർഷം 150 ലധികം ആളുകളെ മാരകമല്ലാത്ത കുറ്റകൃത്യങ്ങളുടെ പേരിൽ വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ടതായിരുന്നു ആ വധശിക്ഷകൾ. സർക്കാർവിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെയും മാരകമല്ലാത്ത ഭീകരവാദത്തിന് കുറ്റാരോപിതരായ ആളുകളും വധശിക്ഷയ്ക്ക് വിധേയരാകുന്നവരിൽ ഉൾപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു.

ഇതിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ള നൂറിലധികം വിദേശ പൗരന്മാരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. വധശിക്ഷയുടെ കണക്കിനെക്കുറിച്ചുള്ള റോയിട്ടേഴ്സിന്റെ വിശദമായ ചോദ്യങ്ങൾക്ക് സൗദി സർക്കാർ കമ്മ്യൂണിക്കേഷൻസ് ഓഫീസ് പ്രതികരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News