Monday, February 24, 2025

കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്ന് സേവ് ദി ചിൽഡ്രൻ സംഘടന

2022 -ൽ ലോകത്തിലെ ആറിലൊന്നു കുട്ടികളും സംഘർഷഭരിതമേഖലകളിലാണ് ജീവിച്ചിരുന്നതെന്ന് വ്യക്തമാക്കി സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സംഘടന. ഏതാണ്ട് നാല്പത്തിയേഴ് (46.8) കോടി കുട്ടികൾ യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഇടങ്ങളിലാണ് കഴിഞ്ഞത്. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും അതിക്രമങ്ങളും ഏകദേശം 13% വർധിച്ചുവെന്നും സേവ് ദി ചിൽഡ്രൻ സംഘടന പറഞ്ഞു. പ്രതിദിനം 76 കുട്ടികളാണ് സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഇടയിൽ അക്രമങ്ങൾക്കിരകളാകുന്നത്.

യുദ്ധക്കെടുതികളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ വിവരങ്ങളടങ്ങിയ, ‘കുട്ടികൾക്കെതിരായ യുദ്ധം അവസാനിപ്പിക്കുക’ എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി നൂറിലധികം വർഷങ്ങളായി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന ഈ കണക്കുകൾ പുറത്തുവിട്ടത്. ഗാസ മുനമ്പിലും, സുഡാനിലും നിലനിൽക്കുന്ന സംഘർഷങ്ങൾമൂലം 2023 -ൽ ഈ കണക്കുകൾ ഇനിയും വർധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

കുട്ടികൾ സുരക്ഷിതരായിരിക്കേണ്ട ഇടങ്ങളിലാണ് അവർ കൂടുതൽ അക്രമിക്കപ്പെടുന്നതെന്ന്, കഴിഞ്ഞ വർഷം സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ 74% വർധിച്ചത് ചൂണ്ടിക്കാട്ടി സേവ് ദി ചിൽഡ്രൻ സംഘടന വ്യക്തമാക്കി. 2021 -ൽ ഇത്തരത്തിലുള്ള 1.323 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2022 -ൽ ഇത് 2.308 ആയി വർധിച്ചു.

സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ കുട്ടികൾക്കുനേരെ ആക്രമണങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻവേണ്ടി അന്താരാഷ്ട്രസമൂഹം എല്ലാ ശ്രമങ്ങളും നടത്തണമെന്നും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും സംഘടന റിപ്പോർട്ടിലൂടെ ആവശ്യപ്പെട്ടു.

Latest News