Monday, May 12, 2025

കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ സമയക്രമം 

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലായിരുന്നു. ഇന്നു മുതൽ കർദിനാൾമാർ ദിവസവും നാലുതവണ വോട്ടെടുപ്പ് നടത്തും. യഥാക്രമം രാവിലെ രണ്ട്, ഉച്ചകഴിഞ്ഞ് രണ്ട് എന്നിങ്ങനെയാണ് അത് നടക്കുക. ഇത് ഇന്ത്യൻ സമയം യഥാക്രമം ഉച്ചകഴിഞ്ഞ് രണ്ട്, മൂന്ന്, വൈകിട്ട് ഒൻപത്‌, 10.30 എന്നിങ്ങനെയാണ്.

രാവിലത്തെ ബാലറ്റിൽ പുതിയ പോപ്പിനെ തിരഞ്ഞെടുത്തില്ലെങ്കിൽ ഉടൻതന്നെ രണ്ടാമത്തെ ബാലറ്റ് നടത്തും. ഈ രണ്ടു ബാലറ്റുകളും ഒരുമിച്ചു കത്തിക്കുന്നു. റോമൻ സമയം ഉച്ചയോടെ പാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോ എന്നുള്ളതിന്റെ പുക പുറത്തുവരും. എങ്കിലും രാവിലത്തെ ആദ്യ ബാലറ്റിൽ പോപ്പിനെ തിരഞ്ഞെടുത്താൽ, രാവിലെ 10:30 നു തൊട്ടുപിന്നാലെ വെളുത്ത പുക പ്രത്യക്ഷപ്പെടും.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്തതിനാൽ ഫലമറിഞ്ഞില്ല. മാർപാപ്പയെ തിരഞ്ഞെടുത്തില്ല എന്നു സൂചിപ്പിക്കുന്ന കറുത്ത പുക ഇന്നലെ രാത്രി പ്രാദേശിക സമയം ഒൻപതുമണിയോടെ സിസ്റ്റയിൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന പുകക്കുഴലിൽ നിന്നും ഉയർന്നു.

പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നതിന്റെ സൂചന നൽകുന്നത് വെളുത്ത പുകയാണ്. പുതിയ പാപ്പയെ പ്രതീക്ഷിച്ച് രാത്രി വൈകിയും വിശ്വാസി സമൂഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ കാത്തുനിന്നിരുന്നു. ഇന്നുമുതൽ ദിവസം നാലുതവണ വോട്ടെടുപ്പ് നടക്കും. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ 89 വോട്ടെങ്കിലും ലഭിക്കുന്നയാൾ അടുത്ത മാർപാപ്പയാകും. 71 രാജ്യങ്ങളിൽ നിന്നായി 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News