ലോകത്തിലെ ഏറ്റവും മാരകവിഷമുള്ള ചിലന്തികളിലൊന്നായ സിഡ്‌നി ഫണൽ-വെബ് സ്പൈഡറിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. നിലവിൽ ഇതേ സ്പീഷിസിലെ രണ്ടെണ്ണത്തെ മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ.
ഫണൽ-വെബ് സ്പൈഡറുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന വൈവിധ്യത്തെക്കുറിച്ചറിയാൻ ഈ പഠനം സഹായകരമാണ് എന്ന് ജർമനിയിലെ ലൈബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി അനാലിസിസ് ഓഫ് ബയോഡൈവേഴ്സിറ്റി ചേഞ്ചിലെ അരാക്നോളജിസ്റ്റ് സ്റ്റെഫാനി ലോറിയ പറഞ്ഞു.
‘ബിഗ് ബോയ്’ എന്നുവിളിക്കുന്ന ന്യൂ കാസിൽ ഫണൽ-വെബ്, അട്രാക്സ് ക്രിസ്റ്റെൻസി പുതിയൊരു സ്പീഷിസാണ്. ന്യൂകാസിൽ സ്പൈഡർ പ്രേമിയായ കെയ്ൻ ക്രിസ്റ്റൻസണിൽ നിന്നാണ് ബിഗ് ബോയ് സ്പീഷിസിനുള്ള ലാറ്റിൻ പേര് ലഭിച്ചത്.
പുതിയ ‘ബിഗ് ബോയ്’ ഫണൽ-വെബ് സ്പൈഡർ സ്പീഷീസ് Atrax christenseni (Danilo Harms et al, BMC Ecology and Evolution) ബി. എം. സി. ഇക്കോളജി ആൻഡ് എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഗവേഷകർ സിഡ്‌നിയിലുടനീളം ഫണൽ-വെബുകളുടെ പുതിയ മാതൃകകൾ ശേഖരിക്കുകയും അവയുടെ ഡി. എൻ. എ. പരിശോധിക്കുകയും ചെയ്തു.