Tuesday, November 26, 2024

വാട്സാപ്പില്‍ സ്‌ക്രീൻ ഷെയറിംങ് ഫീച്ചര്‍ വരുന്നു

പ്രമുഖ മെസ്സെജിംങ് ആപ്ളിക്കേഷനായ വാട്സാപ്പില്‍ കൂടുതല്‍ പുതിയ ഫീച്ചറുകള്‍ വരുന്നതായി സൂചനകള്‍. സ്‌ക്രീൻ ഷെയറിംങ് ഉള്‍പ്പടെയുള്ള സവിശേഷതകളാണ് വാട്സാപ് പുതുതായി അവതരിപ്പിക്കുന്നത്. നേരത്തെ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ വരുന്നതായി മെറ്റ മേധാവി സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു.

മൈക്രോസോഫ്റ്റ്, സൂം, ഗൂഗിള്‍മീറ്റ് പോലുള്ള വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളാണ് സ്‌ക്രീൻ ഷെയറിംങ് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. സമാനമായ ഫീച്ചറാണ് വാട്സാപ്പും പുതിയ അപ്ഡേറ്റില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ഇത് കൂടാതെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സ്വകാര്യ യുസര്‍ നെയിം ഉം വാട്സാപ് അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ഇതോടെ കോണ്‍ടാക്ടുകളെ തിരിച്ചറിയാന്‍ ഫോണ്‍ നമ്പരുകളെ മാത്രം ആശ്രയിക്കുന്നതിനു പകരം പേരുകള്‍ തന്നെ ദൃശ്യമാകും.

അതേസമയം, രണ്ട് കക്ഷികൾക്കും ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പുണ്ടെങ്കിൽ മാത്രമാണ് വാട്ട്‌സ്ആപ്പ് സ്‌ക്രീൻ പങ്കിടൽ പ്രവർത്തിക്കാൻ സാധിക്കുന്നത്. ഉപയോക്താക്കൾ ആദ്യം ഒരു കോൾ ആരംഭിക്കുകയും തുടർന്ന് ആപ്പിന്റെ താഴെ ഇടത് കോണിലുള്ള സ്‌ക്രീൻ പങ്കിടൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയും വേണം. ഈ ഫംഗ്‌ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ പൂർണ്ണമായും ഷെയറ്‍ ചെയ്യാന്‍ കഴിയും. WABetaInfo യുടെ റിപ്പോർട്ട് അനുസരിച്ച് Android സ്മാർട്ട്‌ഫോണുകളിൽ ഒരു പുതിയ ഫീച്ചർ ബീറ്റാ-ടെസ്റ്റ് ചെയ്യുന്നതായാണ് വിവരം.

Latest News