Monday, November 25, 2024

കോടികൾ മുടക്കി ശിൽപം വാങ്ങി; വിവാദത്തിലായി യുകെ പ്രധാന മന്ത്രി ഋഷിക് സുനക്

ദശലക്ഷക്കണക്കിന് പൗണ്ട് ചിലവഴിച്ച് വെങ്കല ശില്പം വാങ്ങിയ യുകെ പ്രധാന മന്ത്രി ഋഷിക് സുനകിന്റെ നടപടി വിവാദത്തിൽ. സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ യുകെ പാടുപെടുമ്പോഴാണ് പ്രതിമ വാങ്ങാനുള്ള ദൂർത്തെന്നാണ് ആരോപണം.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെൻ ഡൗണിംഗ് സ്ട്രീറ്റ് ഗാർഡനിലേക്കാണ് വെങ്കല ശിൽപം വാങ്ങാൻ പണം ചിലവാക്കിയത്.
ഏകദേശം 1.3 ദശലക്ഷം പൗണ്ടാണ് ഇതിനായി നീക്കിവെച്ചത്. യുകെയിൽ വിലക്കയറ്റം, ഗാർഹിക ബില്ലുകൾ, ചെലവുചുരുക്കൽ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ വിവാദ നടപടി.

ഹെന്റി മൂറിന്റെ വർക്കിംഗ് മോഡൽ ഫോർ സീറ്റഡ് വുമൺ എന്ന ശിൽപമാണ് ക്രിസ്റ്റീസിന്റെ ലേലത്തിൽ വെച്ച് ഗവൺമെന്റ് ആർട്ട് കളക്ഷൻ സ്വന്തമാക്കിയതെന്ന് സൺ പത്രം റിപ്പോർട്ട് ചെയ്തു. മൂറിന്റെ സീറ്റഡ് വുമൺ ശിൽപങ്ങളിലെ ഏറ്റവും അമൂല്യമായതാണ് ഈ സൃഷ്ടിയെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത് പൊതു ഫണ്ടുകളുടെ അമിതമായ ഉപയോഗമായി കണക്കാക്കാമെന്ന് വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു.

Latest News