Sunday, November 24, 2024

കാറുകളുടെ പിന്‍ സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് കാറുകളുടെ പിന്‍ സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതായി റിപ്പോര്‍ട്ട്. 2025 ഏപ്രില്‍ മുതല്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വരും എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം എട്ട് സീറ്റുള്ള വാഹനങ്ങള്‍ക്കും ഇതു ബാധകമാണ്. സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര തീരുമാനം.

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലുള്ള സീറ്റ് ബെല്‍റ്റുകളും ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണം. നിര്‍മാണ വേളയില്‍ വാഹന നിര്‍മാതാക്കള്‍ ഇത് ഉറപ്പിക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News