Friday, March 13, 2026

ഇസ്രായേൽ മ്യൂസിയത്തിൽ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ബൈബിൾ കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാൻ സുരക്ഷ ശക്തമാക്കി

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോകത്തിലെ ഏറ്റവും പുരാതനമായ ബൈബിൾ കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ച് ഇസ്രായേൽ മ്യൂസിയം. ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനികനീക്കങ്ങൾ വർധിച്ചതോടെയാണ് ജെറുസലേമിലെ ‘ഷ്റൈൻ ഓഫ് ദി ബുക്ക്’ (Shrine of the Book) മ്യൂസിയത്തിലുള്ള ഈ അമൂല്യനിധികൾ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്.

ഏകദേശം 2000 വർഷം പഴക്കമുള്ള ‘ഡെഡ് സീ സ്ക്രോളുകൾ’ ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ടവയാണ്. ബൈബിളിലെ പഴയനിയമ പുസ്തകങ്ങളുടെ ഏറ്റവും പഴയ പതിപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ക്രൈസ്തവ-ജൂത മതവിശ്വാസികൾക്കും ചരിത്രകാരന്മാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഈ കൈയെഴുത്തുപ്രതികൾ. ബോംബാക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഭൂഗർഭ അറകളിലേക്കാണ് നിലവിൽ ഇവ മാറ്റിയിരിക്കുന്നത്. യുദ്ധക്കെടുതികളിൽ നിന്ന് സാംസ്കാരികവും മതപരവുമായ പൈതൃകങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

പശ്ചിമേഷ്യയിലെ സംഘർഷം മനുഷ്യജീവന് മാത്രമല്ല, ലോകചരിത്രത്തിന്റെ ഭാഗമായ പുരാതന ശേഷിപ്പുകൾക്കും ഭീഷണിയാണെന്ന് യുനെസ്കോ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News