ജമ്മു കശ്മീരില്‍ ഭീകരതാവളം തകര്‍ത്ത്, സുരക്ഷാ സേന ആയുധങ്ങള്‍ പിടിച്ചെടുത്തു. പൂഞ്ച് ജില്ലയില്‍ സംഗ്ല പ്രദേശത്തായിരുന്നു സംഭവം.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു സൈന്യം. ഇതിനിടെയാണ് ഭീകരരുടെ രഹസ്യതാവളം കണ്ടത്. ഇവിടെ നിന്നും 51 എംഎം മോര്‍ട്ടാര്‍, മൂന്ന് ഷെല്ലുകള്‍, തോക്ക്, വെടിയുണ്ട, സ്ഫോടക വസ്തുക്കള്‍ എന്നിവയാണ് കണ്ടെടുത്തത്.
ബാഗിലാക്കി മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ ആയിരുന്നു ആയുധങ്ങള്‍. ഇവയില്‍ തുരുമ്പ് എടുത്ത ആയുധങ്ങളും ഉണ്ടായിരുന്നതായി സുരക്ഷാസേന അറിയിച്ചു. ആയുധങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കുകയാണ്. ഒളിത്താവളത്തില്‍ നിന്നും ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്.
സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഭീകരര്‍ക്കായി പ്രദേശത്ത് പരിശോധന ആരംഭിച്ചു. രാഷ്ട്രീയ റൈഫിള്‍സും പോലീസും ചേര്‍ന്നായിരുന്നു സംഗ്ലയില്‍ പരിശോധന നടത്തിയത്.